കഴക്കൂട്ടം: 2025-26 ലെ വാർഷിക അത്‌ലറ്റിക്സ് മീറ്റ് 2026 ജനുവരി 23-ന് മരിയൻ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ മാനേജർ ഡോ. ഫാ. എ. ആർ ജോൺ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അബ്ദുൾ നിസാർ എം അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്‌സിന്റെയും ടീം വർക്കിന്റെയും മൂല്യം ഉയർത്തിക്കാട്ടി അദ്ദേഹം സംസാരിച്ചു. മീറ്റിന്റെ ഭാഗമായി ഇസിഇ വകുപ്പ് ക്യാപ്റ്റൻ അർജുൻ മഹേഷ് വി നയിച്ച ടോർച്ച് റിലേയും സത്യപ്രതിജ്ഞയും നടന്നു. ഇഎസ് വകുപ്പ് ക്യാപ്റ്റൻ സീഡൺ സി. മെൻഡെസ് കൃതജ്ഞതയേകി.


