കൊച്ചി: ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂളുകളുടെ ആഭിമുഖ്യത്തിൽ ദേശിയതലത്തിൽ നടത്തിയ സർവേയിൽ ഈ വർഷത്തെ Kerala Sports, Culture & Fitness Leadership വിഭാഗത്തിൽ Kerala Heritage School – Christian Mission Legacy Award, Kerala Sports Culture & Fitness, Kerala Sports Culture & Fitness Leadership Award എന്നിവ സെന്റ്. ജോസഫ്സ് സ്കൂൾ കരസ്ഥമാക്കി. കൊച്ചിയിൽ നടന്ന നാഷണൽ കോൺഫറൻസിൽ വച്ച് കൊച്ചി മേയർ മിനിമോളിൽ നിന്നും പ്രിൻസിപ്പൽ സുനിൽകുമാർ മൊറൈസ്, സ്റ്റാഫ് സെക്രട്ടറി ജോൺ ബോസ്കോ എന്നിവർ അവാർഡുകൾ സ്വീകരിച്ചു. പരിപാടിയിൽ എറണാകുളം എംപി ഹൈബി ഈഡൻ, ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂളുകളുടെ ചെയർമാൻ വി.എൻ.പി. രാജ് എന്നിവർ സന്നിഹിതരായിരുന്നു.

