തിരുവനന്തപുരം അതിരൂപതാ വൈദീകന്‍ റവ. ഡോ. ലോറന്‍സ് കുലാസ് രചിച്ച “വചനഭാഷ്യം: മത്തായിയുടെ വര്‍ഷം” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആരാധനക്രമത്തിലെ വചനപ്രഘോഷണകര്‍മ്മത്തില്‍ മുഖ്യമായ സുവിശേഷഭാഗത്തിന്‍റെ ശരിയായ പൊരുള്‍ വിശ്വാസികള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള ഒരു സംരംഭമാണ് ഗ്രന്ഥകാരാന്‍ ഈ രചനയിലൂടെ നിര്‍വഹിക്കുന്നത്. പ്രഷോഘിക്കപ്പെടുന്ന സുവിശേഷഭാഗത്തിന്‍റെ പശ്ചാത്തലം, ഘടന, വ്യാഖ്യാനം, ഒന്നാം വായനയുമായുള്ള ബന്ധം, ഇന്നിന്‍റെ ശ്രോതാക്കള്‍ക്ക് ലഭിക്കുന്ന സന്ദേശം എന്നീ ക്രമത്തിലാണ് വചനഭാഷ്യം ക്രമീകരിച്ചിരിക്കുന്നത്.
ഈ ഗ്രന്ഥത്തില്‍ നല്‍കപ്പെടുന്ന വചനഭാഷ്യം ആരാധനക്രമകാലചക്രം ‘എ’ ലെ ആണ്ടുവട്ടഞായറുകളില്‍ (ആണ്ടുവട്ടം 1 മുതല്‍ 34 വരെ ഞായറുകളില്‍) പ്രഘോഷിക്കപ്പെടുന്ന സുവിശേഷ ഭാഗങ്ങളെ സംബന്ധിച്ചാണ്. ഇതിനോടകം തന്നെ ആരാധനക്രമചക്രം ‘ബി’ ലെയും ‘സി’ ലെയും ആണ്ടുവട്ടഞായറുകളിലെ സുവിശേഷങ്ങളുടെ വ്യാഖ്യാനം “വചനഭാഷ്യം: മര്‍ക്കോസിന്‍റെ വര്‍ഷം” “വചനഭാഷ്യം: മത്തായിയുടെ വര്‍ഷം” എന്നീ ശീര്‍ഷകങ്ങളില്‍ ഫാ. ലോറന്‍സ് കുലാസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വരുംനാളുകളില്‍ ആരാധനക്രമചക്രത്തിലെ പ്രത്യേക കാലങ്ങളില്‍ (ആഗമനകാലം, തിരുപ്പിറവിക്കാലം, നോമ്പുകാലം, പെസഹാക്കാലം) പ്രഘോഷിക്കപ്പെടുന്ന സുവിശേഷ ഭാഗങ്ങളുടെ ഭാഷ്യം തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ഗ്രന്ഥകാരന്‍ സൂചന നല്‍കുന്നു.
“വിശ്വാസ സമൂഹത്തിന്‍റെ ആരാധനജീവിതത്തിനുള്ള ഒരു അമൂല്യഗ്രന്ഥമാണ്” ഇതെന്ന് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അഭിപ്രായപ്പെട്ടു. വൈദീകര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രയോജനമായ ഈ ഗ്രന്ഥം അതിരൂപതാ അജപാലന ശുശ്രൂഷാ കാര്യാലയത്തിലും സമന്വയയിലുള്ള ‘വിനിമയ’ കാര്യാലയത്തിലും ലഭ്യമാണ്. വചനവ്യാഖ്യാന ദൗത്യം അതിന്‍റെ പൂര്‍ണതയില്‍ നിര്‍വഹിക്കുവാന്‍ സഹായകമായ ഈ ഗ്രന്ഥം സ്വന്തമാക്കാന്‍ നമുക്ക് ശ്രമിക്കാം.

