ഛത്തീസ്ഗഢില്‍ സന്യാസിനിമാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെയും അന്യായമായ ജയിലിലടയ്ക്കലിനേയും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യ സമിതി അതിശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. അവരുടെ മേല്‍ നിയമവിരുദ്ധമായി ഏടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിച്ച് അവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാരിനോടും ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കേന്ദസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച് പെരേരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ബീഡ് മനോജ് പ്രമേയം അവതരിപ്പിച്ചു പാസ്സാക്കി. പ്ലാസിഡ് ഗ്രിഗറി, ഫാ. വിജില്‍ ജോര്‍ജ്, നിക്‌സണ്‍ ലോപ്പസ്, ആന്റണി ആല്‍ബര്‍ട്ട്, പാട്രിക് മൈക്കള്‍, ജോളി പത്രോസ്, ലീജമേരി, ഷാജന്‍ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.