പാളയം: ജൂബിലി മെമ്മോറിയൽ ആശുപത്രി സ്ഥാപിതമായതിന്റെ 38-ാം വാർഷികസമ്മേളനം ജൂലൈ 28 തിങ്കളാഴ്ച ലിറ്റിൽ ഫ്ലവർ ജൂബിലി ഹാളിൽ നടന്നു. തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ മാതൃ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് IAS ഉദ്ഘാടനം ചെയ്തു. വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര, മെഡിക്കൽ ഡയറക്ടർ ഡോ. ബിന്ദു രാജഗോപാൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനു ആന്റണി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സരീറ്റ ഫിലിപ്പ് എന്നിവർ യോഗത്തിൽ സംസാരിച്ചു. 1987-ൽ ഒരു ചെറിയ ക്ലിനിക് ആയി തുടങ്ങിയ സ്ഥാപനം ഇന്ന് 24 വിഭാഗങ്ങളും, ഡോക്ടർമാരുമുള്ള മൾട്ടി ലെവൽ സ്പെഷ്യലിറ്റി ആശുപത്രിയായി പ്രവർത്തിക്കുന്നു. ജൂബിലി മെമ്മോറിയൽ ആശുപതി മാനേജിങ് ഡയറക്ടർ റവ. ഡോ. ലെനിൻ രാജ് റ്റി സ്വാഗതവും അസ്സിസ്റ്റന്റ് മാനേജിങ് ഡയറക്ടർ ഫാ. ബാബുരാജ് നന്ദിയും പ്രകാശിപ്പിച്ചു.