അഞ്ചുതെങ്ങ്: കെ.ആർ.എൽ.സി.ബി.സി മുപ്പതാം ജനറൽ അസംബ്ലി അംഗീകരിച്ച വിദ്യാർത്ഥി കേന്ദ്രീകൃത ബദൽ സമഗ്ര വിദ്യാഭ്യാസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഫെറോനയിൽ അരയത്തുരുത്തി ഇടവകയിൽ സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ചു. ലത്തീൻ സമുദായത്തിലെ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച സാധ്യമാക്കുകയാണ് സ്റ്റുഡന്റ്സ് ഫോറങ്ങളുടെ ലക്ഷ്യം. അരയത്തുരുത്തി ഇടവകയിൽ 03-11-2023ന് ഇടവക വികാരി ഫാ. ജോസഫ് പ്രസാദ് ബൈബിൾ പ്രതിഷ്ഠയെ തുടർന്ന് ഭദ്രദീപം തെളിച്ചു സ്റ്റുഡൻസ് ഫോറത്തിന്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. തുടർന്ന് ഫോറം പ്രസിഡന്റ് സാനിയ സജീവ്, വൈസ് പ്രസിഡന്റ് റ്റിന, സെക്രട്ടറി ജസ്ന ജസ്റ്റിൻ, ജോയിൻ സെക്രട്ടറി സാനിയ റോസ്, കാഷ്യർ അമൽ യേശുദാസ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ Sr. ആനി മാത്യു , Sr. ഷിൽസി ഡേവിസ്, ആനിമേറ്റർ ഗ്ലാഡിസ് എന്നിവർ ആശംസകളും ഇടവക വിദ്യാഭ്യാസ കൺവീനർ നിഷ സ്വാഗതവും സ്റ്റുഡൻസ് ഫോറം പ്രസിഡന്റ് സാനിയ കൃതജ്ഞതയും പ്രകാശിപ്പിച്ചു.