പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ലഹരി വിമുക്ത ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇരുചക്രവാഹനറാലി സംഘടിപ്പിച്ചത്. ഇന്നലെ പേട്ട ഫൊറോനാ ഇടവകയിൽ നിന്നാരംഭിച്ച സന്ദേശ റാലി കുമാരപുരം, പോങ്ങുംമൂട് ഇടവകൾ വഴി മുട്ടട ഇടവകയിൽ സമാപിച്ചു.
ലഹരി വിരുദ്ധ സന്ദേശ ഇരുചക്രവാഹനറാലി അതിരൂപതാ സാമൂഹ്യ ശുശ്രൂഷ അസി: ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, വിമുക്തി മിഷൻ മാനേജർ ശ്രീ. പി. കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ഇതര ശുശ്രൂഷ സമിതികൾ സംയുക്തമായി കൈകോർത്ത ബൈക്ക് റാലിയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയും യുവജന ശുശ്രൂഷയും നേതൃത്വം നൽകി.
പേട്ട ഇടവക വികാരി ഫാ. ഡേവിഡ്സൺ, നഗരസഭാ പേട്ട വാർഡ് കൗൺസിലർ ശ്രീമതി സുജാ ദേവി, ടി.എസ്.എസ്.എസ് പേട്ട ഫെറോനാ സെക്രട്ടറി ശ്രീ. ഹ്യുബർട്ട്, ട്രെഷർ ശ്രീ ബിനോയ് മൈക്കൾ പേട്ട ഫെറോന വികാരി ഫാ. റോബിൻസൺ, പരിസ്ഥിതി കമ്മീഷൻ കോർഡിനേറ്റർ ശ്രീ. കെവിൻ സ്റ്റെല്ലസ്, ടി. എസ്. എസ്. എസ്. ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, മുട്ടട ഇടവക വികാരി ഫാ. ഫ്രാൻസിസ് ഏഴാനിക്കാട്ട്, യൂത്ത് മിനിസ്ട്രി കോർഡിനേറ്റർ ഫാദർ. ഡേവിഡ്സൺ ജസ്റ്റസ്,യൂത്ത് മിനിസ്ട്രി അംഗം ശ്രീ. എബിൻസ്റ്റൺ, മുട്ടട ചൈൽഡ് പാർലമെന്റ് അംഗം കുമാരി റേച്ചൽ മരിയ റെജി
എന്നിവർ സന്ദേശം നൽകി സംസാരിച്ചു.