ലിസ്ബണ്‍: പോര്‍ച്ചൂഗലിലെ ലിസ്ബണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ നടക്കുന്ന 37-മത് ലോക യുവജനദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പയുടെ യാത്രയുടെയും പോര്‍ച്ചൂഗലിലെ കാര്യപരിപാടികളുടെയും വിശദാംശങ്ങള്‍ വത്തിക്കാൻ മാധ്യമ കാര്യാലയം പുറത്തിറക്കി. ലിസ്ബണ്‍, കസ്കയിസ്, ഫാത്തിമ എന്നീസ്ഥലങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തുകയും വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കാനായി പത്ത് ലക്ഷത്തോളം യുവജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. ഇൻഡ്യയിൽ നിന്നും ആയിരകണക്കിന് യുവജനങ്ങൾ ഇതിനകം ലിസ്ബണിൽ എത്തിചേർന്നിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവജനങ്ങളുടെ ആഗ്രഹവും ആവേശവും, തന്നെ അത്യധികം സന്തോഷഭരിതനാക്കുന്നതായി മെയ് ആദ്യ വാരം അവര്‍ക്കായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പാപ്പ പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ ലോക യുവജന ദിനത്തിന്റെ ചിന്താവിഷയമായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത് ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള, മറിയം തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1:39) എന്ന തിരുവചനഭാഗമാണ്. ദൈവപുത്രന്റെ അമ്മയാകുമെന്ന ദൈവദൂതന്റെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന്,
പരിശുദ്ധ കന്യകാമറിയം തന്റെ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നതിനായി ഉത്സാഹത്തോടും സന്തോഷത്തോടും കൂടി പുറപ്പെടുന്ന ഭാഗമാണിത്.
ബ്രസിലിലെ റിയോ ഡി ജനിറോയിൽ 2013-ലാണ് പാപ്പ ആദ്യമായി ലോക യുവജന ദിനത്തിന് നേതൃത്വം നല്‍കിയത്. അതിനു ശേ ഷം 2016-ല്‍ പോളണ്ടിലെ ക്രാക്കോവിലും 2019-ല്‍ പനാമയിലെ പനാമ സിറ്റിയിലും നടന്ന ലോക യുവജന സംഗമങ്ങള്‍ക്കും പാപ്പ നേതൃത്വം നല്‍കി. പോര്‍ച്ചൂഗീസ് തലസ്ഥാന നഗരിയായ
ലിസ്ബണില്‍ കുഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന 37-മത് ലോക യൂവജന ദിനമാണ് കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വർഷത്തേക്ക് മാറ്റിവച്ചത്.