അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് അതിരൂപതയിൽ ഫെറോന, ഇടവക തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതി. ലഹരി വിരുദ്ധ പരിസ്ഥിതി സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി ലഹരി പ്രവർത്തനങ്ങൾക്കെതിരെയുള്ള അവബോധന ക്ലാസുകൾ, ചിത്രരചന, പോസ്റ്റർ നിർമ്മാണം, ബൈക്ക് റാലി എന്നിവയാണ് സംഘടിപ്പിച്ചത്.
തൃക്കണ്ണാപുരം ഇടവകയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. പേട്ട ഫെറോനയിൽ പേട്ട മുതൽ കുമാരപുരം, പോങ്ങുമ്മൂട്, മുട്ടട വരെ ബൈക്ക് റാലി സംഘടിപ്പിച്ചു. കോവളം ഫെറോനയിൽ പൊന്നുമംഗലം ഇടവകയിൽ നിന്നും ബസ്റ്റാൻഡ് വരെ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.
പുതുക്കുറച്ചി ഫെറോനയിൽ ലഹരി വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ എസ്.ഐ.ശ്രീ ഷിജു എസ് എസ് ജാഗ്രത നിർദ്ദേശം നൽകി. പുതുക്കുറിച്ചി ഫെറോനാ വികാരി ഫാ. ജെറോം ഫെർണാണ്ടസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.കെവിൻ സ്റ്റെല്ലസ്, ടി എസ് എസ് എസ് ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, ടി എസ് എസ് എസ് ഫെറോന കോർഡിനേറ്റർ ഫാ. പോൾ ജി, പുതുക്കുറിച്ചി ഇടവക വികാരി ഫാ. രാജശേഖരൻ, ബ്ലോക്ക് മെമ്പർ ശ്രീമതി ജനറ്റ് വിക്ടർ, വാർഡ് മെമ്പർ ശ്രീമതി ഷീല ഗ്രിഗോറി, ശ്രീ സതീഷ്, ടി എസ് എസ് എസ് ഫെറോന സിസ്റ്റർ പ്രതിനിധി സി. ജിസി, ശ്രീമതി സെറ്റ്ലാന എന്നിവർ സംസാരിച്ചു.