തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സേവനം ചെയ്യുന്ന 25 സന്യസ്ഥ ഭവനങ്ങളിൽ നിന്നും 25 സന്യാസികളുടെ പങ്കാളിത്തത്തോടെ 2023- 24 കാലയളവിലെ കുടുംബ കേന്ദ്രീകൃത അജപാലന യത്നത്തിന് തുടക്കം കുറിച്ചു. ജൂൺ ഒന്നാം തീയതി വൈകുന്നേരം 6 മണിക്ക് അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് നടന്ന പരിശീലനങ്ങളിൽ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ, അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ട്രെയിനിഗ് കോ-ഓർഡിനേറ്റർ മോൺ. ജെയിംസ് കുലാസ്, അതിരൂപത ചാൻസിലർ മോൺ. സി. ജോസഫ്, ശുശ്രൂഷ ഡയറക്ടർമാർ, സാമൂഹിക, മനശാസ്ത്ര രംഗങ്ങളിലെ വിദഗ്ധർ എന്നിവർ നേതൃത്വം നൽകി.
ജൂൺ ഒന്നിന് ആരംഭിച്ച പരിശീലന പരിപാടി ജൂൺമാസം പത്താം തീയതി സമാപിച്ചു. ജൂൺ 14ന് ശാന്തിപുരം സെന്റ് ജോസഫ് ദേവാലയത്തിൽ ഈ വർഷത്തെ കുടുംബ കേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കം കുറിക്കും.