തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസും തെരഞ്ഞെടുപ്പും ഇന്ന് ടി എസ് എസ് എസ് ഹാളിൽ നടന്നു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. ഡൈസൻ യേശുദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.
അതിരൂപതയിലെ ഫറോനകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടറായി ഫാ. ഡൈസൻ യേശുദാസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ, വൈസ് പ്രസിഡന്റായി കോവളം ഫെറോനയിലെ വില്യം ലാൻസി, സെക്രട്ടറിയായി പേട്ട ഫെറോനാംഗം ദേവദാസ്, വിദ്യാർത്ഥി ഫോറം പ്രതിനിധിയായി പാളയം ഫെറോനാംഗം സീമ രാജ്, ഉന്നത വിദ്യാഭ്യാസം പുതുക്കുറിച്ചി ഫെറോനയിൽ നിന്ന് ശാന്തി ജെറോം, സ്കൂൾ വികസനം പുല്ലുവിള ഫെറോനാംഗം ഷെറി ജെ സി, സിസ്റ്റർ ആനിമേറ്ററായി സിസ്റ്റർ മെർലിൻ, വിദ്യാഭ്യാസ വിദഗ്ധരായി പനോവ, പേട്ട ഫെറോനയിൽ നിന്നും എലിസബത്ത്, കോവളം ഫെറോനിൽ നിന്നും മോസസ് അൽഫോൺസ്, അഞ്ചുതെങ്ങ് ഫെറോനിൽ നിന്നും വാവാ രാജു, കഴക്കൂട്ടം ഫെറോനയിൽ നിന്ന് ജോൺ സക്കറിയ, വലിയതുറ ഫെറോനയിൽ നിന്ന് റീന, തൂത്തൂർ ഫെറോനാംഗം സ്റ്റാലിൻ അലക്സാണ്ടർ, ജോയ് ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.