സഭയിലെ കമ്മ്യൂണിക്കേഷൻ ചുമതലയുള്ളവർ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, ശ്രവിച്ചുകൊണ്ടു വേണം സഭാ ലോകത്തോട് സംവദിക്കേണ്ടതെന്നും ബാംഗ്ലൂർ അതിരൂപത അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. പീറ്റർ മച്ചാഡോ. ഭാരതത്തിലാകമാനം ഉള്ള ലത്തീൻ രൂപത മീഡിയ പ്രതിനിധികളുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കർണാടക ബിഷപ്പ് കോൺഫറൻസ് ചെയർമാൻ കൂടിയായ അദ്ദേഹം. ഭാരതത്തിലെ ലത്തീൻ രൂപതകളിൽ നിന്നുള്ള പ്രതിനിധികളും, സന്യാസ സഭ പ്രതിനിധികളും ഉൾപ്പെടെ നൂറോളം പേരാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
സി സി ബി. ഐ. ഡെപ്യൂട്ടി സെക്രട്ടറി ഫാ. സ്റ്റീഫൻ ആലത്തറ, സിഗ്നിസ് ഏഷ്യ പ്രസിഡന്റ് ഫാ. സ്റ്റാൻലി കോഴിച്ചിറ, സി സി ബി ഐ മീഡിയ അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. സിറിൽ തുടങ്ങിയവർ പരിശീലന പരിപാടികളുടെ ഉൽഘാടന സമ്മേളനത്തിൽ സംസാരിച്ചു. ബാംഗ്ലൂർ അതിരൂപത പാസ്റ്ററൽ സെന്ററിൽ നടന്ന പരിശീലന പരിപാടികൾക്ക് ഫാ. ബാബു ജോസഫ്, ഫാ. സ്റ്റാൻലി, ശ്രീ വർഗീസ് ജോസഫ്, ശ്രീ കാറിലോ ഡേവിഡ്, ഫാ. ബാബു ജോസഫ്, ശ്രീ വർഗീസ്, ശ്രീ ബാൻസി കാലപ്പ, ശ്രീ ജോസഫ് അനിൽകുമാർ, ശ്രീ നോളൻ റിന്റോ, ശ്രീ തോമസ് എന്നിവർ നേതൃത്വം നൽകി.