തീരപ്രദേശത്തെ ജനങ്ങളുടെ സങ്കടങ്ങളും ദുരിതങ്ങളുമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം. എൽ. എ. എത്തിയപ്പോഴാണ് തിരുവനന്തപുരം തീരം മുഴുവൻ അങ്ങ് ശക്തികുളങ്ങര വരെ ശക്തമായ കടലാക്രമണമുണ്ടെന്ന് അദ്ദേഹം സമ്മതിച്ത്. ഈ സമരത്തെ രാഷ്ട്രീയ വൽക്കരിക്കാനാഗ്രഹമില്ലെന്നും എത്രയും പെട്ടെന്ന് സമരത്തിനവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. തീരപ്രദേശത്തിനാകെ പ്രയോജനപ്പെടുമെന്ന ചിന്തയോടെയാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ശ്രീ. ഉമ്മൻചാണ്ടിയുടെ സമയത്ത് പോർട്ടിന് അനുമതി നൽകിയത്. കേരളത്തിലെ ഗവൺമെന്റ് തമിഴ്നാടിനെക്കണ്ട് പഠിക്കണം, തമിഴ്നാട് തങ്ങളുടെ തീരപ്രദേശം കൃത്യമായി കല്ലുകളിട്ട് സംരക്ഷിച്ചപ്പോൾ അതിന്റെ തിക്തഫലം കൂടി അനുഭവിക്കേണ്ടിവരുന്നത് തിരുവനന്തപുരം തീരദേശമാണ്.
ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന അയ്യായിരം കോടിയെന്നൊക്കെ പറയുന്ന തുക ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും, കാട്ടിൽ താമസിക്കുന്ന ആദിവാസികളുടേതാണ് ഏറ്റവും വലിയ സങ്കടമെന്നാണ് കരുതിയിരുന്നതെങ്കിലും, അതല്ല തീരപ്രദേശത്തെ ദുരിതങ്ങളാണ് അതിലും ദാരുണമെന്നും, കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന ജനവിഭാഗമായതിനാൽ പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പിതാവ് വന്ന് സമരം ചെയ്യുന്ന പതിവ് എവിടെയാണുള്ളത്. പിതാക്കന്മാർ വന്ന് സമരം ചെയ്യുന്നത് തന്നെ ഇക്കാര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇരുപത്തൊന്നാം തിയ്യതി തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ആദ്യംതന്നെ ഇക്കാര്യം ചർച്ച ചെയ്യാൻ ആവശ്യപ്പെടുമെന്നും, മുഖ്യമന്ത്രിയെ ഇക്കാര്യം രേഖാമൂലം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞു.