ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക.ഇടവക അംഗങ്ങൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന്റെ ഭാഗമായും ഇടവകയുടെ സ്ഥലം സംരക്ഷിക്കുന്നതിന്റെ ഭാഗമായും ഒരു കുടുംബത്തിന് ഒരു തെങ്ങു നൽകി വ്യത്യസ്തമായ ആശയം നടപ്പിലാക്കിയിരിക്കുകയാണ് ഇടവക. നിലവിൽ ഇടവകയിൽ 64 കുടുംബങ്ങളാണ് ഉള്ളത്. 64 കുടുംബങ്ങൾക്കായി 64 തെങ്ങുകളാണ് ഇടവക നൽകിയത്. പള്ളി വക ഒരു തെങ്ങ് ഒരു കുടുംബത്തിന് നൽകുന്നതിലൂടെ ആ കുടുംബം ആ തെങ്ങിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുക കൂടിയാണ്. തെങ്ങിന് ആവശ്യമായത് നൽകി അതിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം ആ കുടുംബത്തിനാണ്. ഇടവക ജനങ്ങളുടെ പങ്കാളിത്തത്തോടെ കാർഷികവിളവ് വർദ്ധിപ്പിക്കാൻ ഇടകൃഷികൾകൂടി തുടങ്ങാൻ സഹായകമാകുന്ന ഒരു പദ്ധതിയായിട്ടാണ് ഇതിനെ ഇടവകാംഗങ്ങൾ നോക്കിക്കാണുന്നത്. ഏറെ വ്യത്യസ്തമായ ഈ ആശയം പരുത്തിക്കുഴി ഇടവക വികാരിക്കൊപ്പം ഇടവക കൗൺസിൽ അംഗങ്ങളും ചേർന്നാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.