തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പേട്ട സെന്റ് ആൻസ് ഇടവക അംഗവും തിരുവനന്തപുരം അതിരൂപത വിദ്യാലമായ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ലിറ്റി ലൂസിയ സൈമണിനെ അമേരിക്കൻ ഗവണ്മെന്റിന്റെ യൂ. എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് സ്കോളർഷിപ്പ് പരിശീലനത്തിനായി തിരഞ്ഞെടുത്തു.
ഇതര രാജ്യങ്ങളിലുള്ള ജനതയുമായി സാംസ്കാരിക, നയതന്ത്ര, ബൗദ്ധിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാംസ്കാരിക കൈമാറ്റത്തിനുമായി ലോകമെമ്പാടും വിവിധ മേഖലകളിലുള്ള പ്രതിഭകളിൽ നിന്ന് മത്സരാധിഷ്ഠിതമായി തിരഞ്ഞെടുക്കുന്നവർക്കുള്ള പരിശീലനമാണ് ഫുൾ-ബ്രൈറ്റ് പ്രോഗ്രാം. അധ്യാപകർക്കായി സംഘടിപ്പിക്കുന്ന യൂ. എസ് ഫുൾ-ബ്രൈറ്റ് ടീച്ചർ എക്സലൻസ് അച്ചീവ്‌മെന്റ് പ്രോഗ്രാമിലേക്കാണ് ലിറ്റി ലൂസിയ സൈമൺ തിരഞ്ഞെടുക്കപ്പെട്ടത്.
2021 ൽ ഇന്ത്യൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഏക മലയാളിയാണ് ലിറ്റി ലൂസിയ സൈമൺ. യൂ.എസിലെ വിമിംഗ്ടണിലുള്ള നോർത്ത് കരോളിനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിലാണ് ഇതിന്റെ പരിശീലനം നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ സാബുവാണ് ഭർത്താവ്.