1921 -ൽ സ്ഥാപിതമായ പാളയം സെൻ്റ് ജോസഫ്സ് സ്കൂളിൻ്റെ ശതാബ്ദി ആഘോഷം നടത്തി. എല്ലാ വിഷയത്തിനും എ പ്ലസ് നേടുക എന്നതിലുപരി ജീവിതമാകുന്ന പരീക്ഷയിൽ എ പ്ലസ് നേടുവാൻ വിദ്യാർത്ഥിയെ പ്രാപ്തമാക്കുക എന്നതാകണം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്നും കുട്ടികളുടെ ജീവിത പശ്ചാത്തലം മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകൻ്റെ ദൗത്യമെന്നും ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ച ബഹു.ഗതാഗത മന്ത്രി അഡ്വ.ആൻറണി രാജു പറഞ്ഞു.തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ മോസ്റ്റ്.റവ.ഡോ. ക്രിസ്തുദാസ്.ആർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാണ് ഒരു പൗരന്റെ വളർച്ചക്ക് അടിസ്ഥാനമെന്നു അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു. ആർ.സി.സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ.ഫാ.ഡൈസൺ മുഖ്യ പ്രഭാഷണവും ലോക്കൽ മാനേജർ വെരി.റവ.മോൺ. നിക്കോളാസ് താർ സിയൂസ് അനുഗ്രഹ പ്രഭാഷണവും നടത്തി.അനുഗൃഹീത സംഗീത സംവിധായകൻ ശ്രീ.ഒ.വി.ആർ, ഗാനരചയിതാവ് ശ്രീ.ലോറൻസ് പുതുക്കുറിച്ചി എന്നിവരെ യോഗത്തിൽ ആദരിച്ചു.തിരുവനന്തപുരം നോർത്ത് എ.ഇ.ഒ.ശ്രീമതി ജി നബാല, ശ്രീമതി മേരി പുഷ്പം, ശ്രീ.അനൂപ്.ആർ, ശ്രീമതി. ജീവാപാട്രിക്, ശ്രീ.ഷാജൻ മാർട്ടിൻ ,ശ്രീ. അലോഷ്യസ് .എൽ .മാസ്റ്റർ എ.ജി.വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സുമാ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ഷേർളി.സി നന്ദിയും പറഞ്ഞു.