Report by : Jerisha ( St. Xavier’s College, journalism student)
കൊച്ചി: ലത്തീൻ കത്തോലിക്കാ ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെയും പരിവർത്തിത പട്ടികജാതിക്കാരെയും മുസ്‌ലിംകളെയും പിന്നാക്ക ഭാഗങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർക്ക് സംവരണ ആനുകൂല്യങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി ഹൈക്കോടതി 2500 രൂപ പിഴചുമത്തി. തീവ്ര ഹിന്ദുത്വ നിലപാടിലൂടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അഭിഭാഷകൻ ആർ കൃഷ്ണരാജാ ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. കൊച്ചിയിലെ ഹിന്ദു സേവകേന്ദ്രം എന്ന സംഘടന നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ചു തള്ളിയത്.
ഏതെങ്കിലും തരത്തിലുള്ള പഠനവും പരിശോധനകളും നിയമപരമായ സാധ്യതകളും വിലയിരുത്താതെയാണ് ഹർജി സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സമൂഹത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കുകയാണെങ്കിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ പിന്നോക്ക വിഭാഗങ്ങൾ ആയി കാണാൻ കഴിയില്ലെന്നും പട്ടികജാതിയില് നിന്നുള്ള പരിവർത്തിത ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്ന് ഹർജിക്കാരൻ വാദിച്ചു. ഭരണഘടന സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മറ്റു നിയമങ്ങൾ, സുപ്രീം കോടതി വിധികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.