തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും യു.കെ.യിലെ കേരള കാത്തലക് അസോസിയേഷന്‍ ട്രസ്റ്റും സംയുക്തമായി 200 ഓക്സിമീറ്ററുകള്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വിവിധ ഫെറോനകളില്‍ വിതരണം ചെയ്യുന്നു.
ഓക്സീമീറ്റര്‍ വിതരണ പരിപാടിയുടെ ഉത്ഘാടനം ജൂലൈ രണ്ടാം തിയ്യതി വെളളിയാഴ്ച വെളളയമ്പലം റ്റി.എസ്.എസ്.എസ് ഓഫീസില്‍ വച്ച് നടന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്‍റണി രാജുവാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം റ്റി.എസ്.എസ്.എസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും അനുമോദിക്കുകയും തിരുവനന്തപുരം ജില്ലയിലെ മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം അറിയിക്കുകയും ചെയ്തു.
ഫെറോന ഭാരവാഹികള്‍ക്ക് ഓക്സീമീറ്റര്‍, തെര്‍മോമീറ്റര്‍, വേപ്പറൈസര്‍ അടങ്ങിയ മെഡിക്കല്‍ കിറ്റ് നല്‍കികൊണ്ട് ബഹു. മന്ത്രി ശ്രീ ആന്‍ണി രാജു പരിപാടി ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ബഹു. ഡോ. സാബാസ് ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചു. റ്റി.എസ്.എസ്.എസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ. തോമസ് തെക്കേല്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.