വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിക്കുന്നത് കണ്ടവര്‍ ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്. ചോര്‍ച്ച അധികൃതര്‍ അടച്ചിട്ടുണ്ട്…….
എന്നാല്‍ വലിയതോതില്‍ ഓയില്‍ കടലില്‍ വ്യാപിച്ചതായാണ് വിവരം. വേളി മുതല്‍ പുതുക്കുറുച്ചി വരെ വ്യാപിച്ചതായാണ് പ്രാഥമിക വിവരം. കടലിലേക്ക് എത്രത്തോളം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന നടത്തുകയാണ്.
ലീക്കേജ് ഉണ്ടായ ഭാഗത്ത് നിന്നുളള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിഷം വ്യാപിച്ചതിനാല്‍ ഏകദേശം രണ്ടുമാസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലില്‍ പോകാനാകില്ലെന്നാണ് അറിയിച്ചത്. കടലില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാകും. അതുകൊണ്ട് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്……
ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത…ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു…….
കടപ്പാട്: വെട്ടുകാട് നാട്ടുവിശേഷം