2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണികളുടെ പ്രകടനപത്രികയിലേക്ക് സമുദായത്തിനുവേണ്ടി കെ. ആര്‍. എല്‍.സി.സി നല്‍കിയ ആവശ്യങ്ങള്‍.
ഉൾപ്പെടുത്തി പ്രശ്‌നപരിഹാരത്തിനായി ഉന്നയിക്കുന്ന ആവശ്യങ്ങൾ
- മുന്നോക്കക്കാർക്ക് ഉള്ള സാമ്പത്തിക സംവരണം നടപ്പിലാക്കിയ രീതി സംബന്ധിച്ച അപാകതകൾ`പരിഹരിക്കുന്നതിന് നടപടകളുണ്ടാകണം. ആയതിനായി പരാതിപരിഹാര സംവിധാനം രൂപീകരിക്കുക.
- ഡിഗ്രി പിജി കോഴ്‌സുകൾക്ക് ലത്തീൻ സമുദായത്തിന് 1 ശതമാനമാണ് സംവരണം. തൊഴിൽ സംവരണം 4 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയിലും സമുദായത്തിന് നാല് ശതമാനം സംവരണം പ്രവേശനത്തിന് എല്ലാ തലങ്ങളിലും ഉറപ്പാക്കുക. (കേരളത്തിൽ ലത്തീൻകത്തേതാലിക്കർക്ക് 1952 ൽ 7 ശതമാനം സംവരണം ഉണ്ടായിരുന്നത് 1963 മുതൽ 4 ശതമാനം മാത്രമാണ്.)
- എയ്ഡഡ് കോളേജുകളിൽ കമ്മ്യൂണിറ്റി മെറിറ്റ്ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്കാലങ്ങളായി നൽകി വന്നിരുന്ന ഇ ഗ്രാൻഡ് നിഷേധിച്ച നടപടി പുനസ്ഥാപിക്കുക.
4 കേരളത്തിൽ ഒ ബി സി വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക ് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യത്തിൻറെ തുകയും അതിനുള്ള അർഹത നിശ്ചയിക്കുന്ന വാർഷിക വരുമാനപരിധിയും, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യ തുകയും വാർഷിക വരുമാന പരിധിയും തമ്മിൽ വിവേചനം ഉള്ളതായി പരാതിയുള്ളതാണ്. ഈ വിവേചനം പരിഹരിക്കുക.
5 ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നിയമനങ്ങളിലും ക്ഷേമപദ്ധതികളുടെ വിതരണത്തിലും, കോർഡിനേറ്റർ ഉൾപ്പെടെയുള്ള പ്രാദേശിക നിയമനങ്ങളിലും ക്രൈസ്തവർക്ക് പൊതുവായും ലത്തീൻ കത്തോലിക്കർക്ക് പ്രത്യേകിച്ചും ആനുപാതികമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നോഡൽ ഓഫീസ /സമാന സംവിധാനങ്ങൾ സ്ഥാപിക്കുക.
- ലത്തീൻ കത്തോലിക്കർക്ക് സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സമുദായ അംഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബിഷപ്പുമാർ രേഖകളുടെ അടിസ്ഥാനത്തിൽ നൽകുന്ന കത്തിന് ആധികാരികത നൽകി സ്പഷ്ടീകരണ ഉത്തരവ ് പുറത്തിറക്കുക.
7 ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ഉറപ്പാക്കുതിന് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട ് എടുക്കുകയും നീതി ലഭ്യമാക്കുകയും ചെയ്യുക.
8 മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെ തീര മേഖലയിൽ അധിവസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് രൂപീകരിക്കുക. അവരുടെ ജീവിത സുരക്ഷയ്ക്ക് ശാശ്വതമായ നടപടികൾ കൈക്കൊള്ളുക.
9 കെട്ടിടനിർമ്മാണമേഖലയിലും തോട്ടം മേഖലയിലും ഏർപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുക.
10 ജിഡ – ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്ക് വർക്കിംഗ് ചെയർമാനെ നിയമിക്കുക.
11 തീരനിയന്ത്രണ വിജ്ഞാപനം മൂലം ഭവന നിർമ്മാണം നിഷേധിക്കപ്പെടുന്ന തദ്ദേശവാസികൾക്ക് നഷ്ടപരിഹാര പാക്കേജ് രൂപീകരിക്കുക
12 ആംഗ്‌ളോ ഇന്ത്യൻ ജനവിഭാഗത്തിന് സഭകളിൽ ഉണ്ടായിരുന്ന പ്രാതിനിധ്യം പുനസ്ഥാപിക്കുന്നതിന് കാരുണീയമായ നടപടികൾ കൈക്കൊള്ളുക.
13 സഹകരണ മേഖലയിലും ഇതര സർക്കാർ തലത്തിലുള്ള കരാർ നിയമനങ്ങളിലും, ഉദ്യോഗസ്ഥ നിയമനങ്ങളിൽ (ലത്തീൻ കത്തോലിക്കർക്ക് നാല് ശതമാനം) സംവരണം അനുവദിക്കുക.
മറ്റ് ആവശ്യങ്ങൾ
- സംസ്ഥാന സർക്കാരിൻറെ ബോർഡുകൾ കോർപ്പറേഷനുകൾ കമ്മീഷനുകൾ തുടങ്ങിയ രാഷ്ട്രീയനിയമനങ്ങളിൽ സമുദായത്തിന് ആനുപാതികമായ പ്രാതിനിധ്യം നൽകണം.
2 കെ എസ് എസ് ആൻഡ് എസ് ആർ ചട്ടം 14 ബി ഭേദഗതികൾ വരുത്തി സമുദായാംഗങ്ങൾ ജനറൽ കാറ്റഗറിയിൽ പ്രവേശിക്കുമ്പോഴും സംവരണ കോട്ട നഷ്ടമാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളുക
- മൂലമ്പിള്ളി, കോവിൽത്തോട്ടം, ചെല്ലാനം കടൽഭിത്തി നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ നീതിപൂർവമായ ഇടപെടൽ ഉറപ്പാക്കുക.
4 സുലഭമായി മദ്യം ലഭ്യമാക്കുന്ന തരത്തിലുള്ള നിലവിലെ വികലമായ മദ്യനയം തിരുത്തപ്പെടണം.