53 വര്‍ഷത്തോളം അവിഭക്ത തിരുവനന്തപുരം രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന മുതിർന്ന വൈദികന്‍ റവ. ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി (79) എറണാകുളം ലൂർദ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എറണാകുളം വരാപ്പുഴ അതിരൂപതയിലെ ബോൾഗാട്ടി ഇടവകയിലെ പരേതരായ പീറ്റർ – അന്ന ദമ്പതികളുടെ മകനായി 1941 ഫെബ്രുവരി 18നാണ് സ്റ്റീഫൻ അച്ചന്റെ ജനനം. ഫെബ്രുവരി 23ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ, എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്‌കൂൾ പഠന കാലയളവിൽ തന്നെ 1955ൽ അദ്ദേഹം എറണാകുളം സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്നു. അവിടെത്തന്നെ തത്വശാസ്ത്രവും (1961-1964) ദൈവശാസ്ത്രവും (1964-1968) പഠിച്ചു. 1967 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു.
വരാപ്പുഴ അതിരൂപത അംഗമാണെങ്കിലും അച്ചന്റെ ദൗത്യ നിർവഹണം പൂര്‍ണ്ണമായും തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ ആയിരുന്നു. 1968 -ില്‍ കൊണ്ണിയൂർ സെൻ്റ് തെരേസാസ് ദൈവാലയത്തില്‍ ആരംഭിച്ച വൈദികജീവിതം 2016 -ില്‍ കഴക്കുട്ടം ഇടവകയില്‍ അവസാനിക്കുന്നതുവരെയുള്ള നീണ്ട നാല്‍പ്പത്തഞ്ച് വര്‍ഷങ്ങള്‍ രൂപതയില്‍ സേവനം ചെയ്തു. , മാറനല്ലൂർ, കൊയ്ത്തൂർക്കോണം കൊച്ചുവേളി, മാമ്പള്ളി, പുതുക്കുറിച്ചി, പള്ളിത്തുറ, നന്തൻകോട്, പുതിയതുറ, പുത്തൻതോപ്പ്, മൂങ്ങോട്, പേട്ട, പോങ്ങുമ്മൂട്, ചെറിയതുറ എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. 2016-ില്‍ കഴക്കൂട്ടം സെന്റ് ജോസഫ് ഇടവകയില്‍ നിന്നാണ് അച്ചന്‍ വിരമിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയത് .
ഇതിനിടയിൽ തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടറായും (1991-1994) പേട്ട ഫൊറോന വികാരിയായും (2003-2008) അച്ചൻ സേവനം ചെയ്തിട്ടുണ്ട്.
പരേതൻ്റെ മൃത സംസ്കാര ശുശ്രൂഷ നാളെ (5/2/2021) വൈകിട്ട് 3.30ന് ബോൾഗാട്ടി സെൻ്റ്. സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് നടക്കും.
പ്രിയ വൈദിക ശ്രേഷ്ഠന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 💐💐💐
മീഡിയ കമ്മീഷൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത
@പ്രേം ബൊനവെഞ്ചര്‍