തീരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രുഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 34,50,000 രൂപ വിവിധ ഫെറോന ക്രേന്ദ്രങ്ങളിൽ വച്ച് വിതരണം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമുദായിക മുന്നേറ്റം എന്ന ആപ്തവാക്യവുമായി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഉന്നത വിദ്യാഭ്യാസ സഹായ വിതരണം നടത്തിയത് . ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളെ അനുധാവനം ചെയ്യുന്ന സഹയാത്രി എന്ന പരിപാടി ഇതാടൊപ്പം നടപ്പാക്കും എന്ന് ഡയറക്ടർ ഫാ. മെൽക്കൺ അറിയിച്ചു
ഓരോ ഫെറോന കേന്ദ്രത്തിലും നടത്തിയ സാമ്പത്തിക സഹായ വിതരണത്തിന് അതാത് ഫെറോന വികാരിമാരും , ഫെറോന വിദ്യാഭ്യാസ വൈദിക ശുശ്രൂഷ കോഡിനേറ്റർമാരായ ഫാ. പ്രദീപ്,ഫാ. ലെനിൻ ഫെർണാണ്ടസ്, ഫാ. ആഷ്ലിൻ ജോസ് , ഫാ. ലാസർ ബെനഡിക്റ്റ്, ഫാ.ഫ്രെഡി സോളമൻ , ഫാ. ആൻസിലിൻ, ഫാ.ലോറൻസ് കുലാസ് , ഫാ.സ്റ്റാൻസിലാവൂസ്, ഫാ. ലോറൻസ് ലൂക്കസ് എന്നിവർ നേതൃത്വം നൽകി. തുടർന്നുളള വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികൾക്ക് സഹായം നൽക്കാനുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് അസി.ഡയറക്ടർ ഫാ. ഇമ്മാനുവേൽ പറഞ്ഞു.