കാലം ചെയ്ത പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര പിതാവിന്‍റെ ബന്ധുവായ മുരുക്കുംപുഴ സ്വദേശിനി ശ്രീമതി. കാതറിന്‍ പേരേര തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ദാനമായി നൽകിയ സ്ഥലത്തിൽ നിന്നാണ് ഒൻപത് പേർക്ക് ഭൂമി അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്താ പതിച്ചു നൽകിയത്.
ഇതുപോലെ 11 കുടുംബങ്ങള്‍ക്ക് ഇതിനു മുൻപ് 2017 ലും 2018 ലുമായി സ്ഥലം പതിച്ചു നൽകിയിരുന്നു. ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ഓരോ കുടുംബങ്ങള്‍ക്കും വീടുവയ്ക്കുവാനാവശ്യമായ മൂന്നു സെന്‍റ് വീതമാണ് രെജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയത്. മുരുക്കുംപുഴ ഇടവക വികാരി ഫാദർ തോമസ് നെറ്റോ, ടി.എസ്.എസ്.എസ്. ഡയറക്റ്റർ ഫാ. സബാസ്, ശ്രീ. ജേരാർഡ് തുടങ്ങിയവർ രെജിസ്ട്രേഷന്‍ നടപടികളില്‍ സന്നിഹിതനായിരുന്നു.