തീരദേശത്തെ കുട്ടി ഫുട്‌ബോൾ താരങ്ങളുടെ ലോകകപ്പായി വിശേഷിപ്പിക്കുന്ന
ലാഡർകപ്പിൻെ മൂന്നാം എഡിഷനിൽ എസ്. എം.ആർ.സി പൊഴിയൂർ ചാമ്പ്യൻമാരായി.തമിഴ്നാട് എഫ്.സി.ഇ.പി തൂറൈ ടീമിനെ 1-0 എന്ന സകോറിൽ പരാജയപ്പെടുത്തിയാണ് എസ്. എം.ആർ.സി ജേതാക്കളായത്. റിജോ വിൽസൻ എസ് എം.ആർ.സി ക്ക് വേണ്ടി നിർണായക ഗോൾ നേടി. മുഖ്യാതിഥിയായി എത്തിയ മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റനും ,AFC കോച്ചിംഗ് ഇൻസ്ട്രക്ടർ കൂടിയായ ശ്രീ. ബിജീഷ് ബെൻ സമ്മാനദാനം നിർവഹിച്ചു, ലിഫ ഡയറക്ടർ ഫാദർ വിൽഫ്രഡ് ഇ. അധ്യക്ഷത വഹിച്ചു. ടൂർണമെന്റിലെ മികച്ച താരമായി എസ്. എം. ആർ. സി യുടെ ഹെജിനും മോസ്റ്റ് വേല്യുബിൾ പ്ളെയറായി സെൻ്. ജൂഡ്സ് ചിന്നതുറൈയുടെ ക്രിസ്റ്റ്യാനോയും തെരഞ്ഞെടുക്കപ്പെട്ടു .ലൂസേഴ്സ് ഫൈനലിൽ സെന്റ് പീറ്റേഴ്‌സ് അഞ്ചു തെങ്ങിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സെൻ് തോമസ് വലിയ വേളി മൂന്നാം സ്ഥാനം സ്വന്തമാക്കി.
കാൽപന്തുകളിയിൽ പ്രതിഭകളായ, തീരദേശങ്ങളിലെ കുട്ടി താരങ്ങളെ കണ്ടെത്തുന്നതിനായാണ് ഓരോ വർഷവും ലിഫ ട്രിവാൻഡ്രം റസിഡൻഷ്യൽ ഫുട്‌ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ലാഡർകപ്പ് ടൂർണമെന്റ് സംഘടിപ്പിച്ച് വരുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലായി രണ്ടു മേഖലകളായി തിരിച്ച്, മരിയൻ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും പൊഴിയൂർ എസ്. എം.ആർ.സി സ്റ്റേഡിയത്തിലും നടന്നു വരുന്ന ടൂർണമെന്റിൽ കന്യാകുമാരി-തിരുവനന്തപുരം മേഖലയിലെ തീരദേശ ഗ്രാമങ്ങളിൽ നിന്നും 30 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിൽ പങ്കെടുത്ത 600 താരങ്ങളിൽ നിന്നും സെലക്ട് ചെയ്യുന്ന 100 പ്രതിഭകളായ താരങ്ങളെ വരുന്ന മാസങ്ങളിൽ തുടർ പരിശീലക്യാമ്പുകൾ നല്കി സ്ക്രീൻ ചെയ്തശേഷം 15 കുട്ടികളെ 2021-2022 അക്കാദമിക് വർഷത്തിൽ ലിഫ റസിഡൻഷ്യൽ അക്കാദമിയിൽ അഡ്മിഷൻ നല്കും. അഡ്മിഷനാകുന്ന കുട്ടികൾക്ക് എ.എഫ്. സി- എ ലൈസൻസ് കോച്ചായ ശ്രീ. ക്ളെയൊഫാസ് അലക്സിൻെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശീലനവും, സകൂൾ വിദ്യാഭ്യാസവും സൗജന്യമായി നല്കും.
2015 ൽ ആരംഭിച്ച ലിഫ ഇതിനകം രണ്ടു ഇൻഡ്യൻ ഇൻർനാഷണൽ താരങ്ങളെയും,13 നാഷണൽ താരങ്ങളെയും36 സംസ്ഥാന താരങ്ങളെയും സംഭാവന ചെയ്തിട്ടുണ്ട്. സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും, റസിഡൻഷ്യൽ സൗകര്യങ്ങളും സജ്ജീകരിച്ച് ഭാവിയിൽ ഐ ലീഗിൽ കളിക്കുവാനുള്ള ഒരുക്കം കൂടി ലിഫ. നടത്തി വരികയാണെന്ന് ലിഫ ഡയറക്ടർ മോൺസിഞോർ വിൽഫ്രഡ് ഇ. അവർകളും ടെകനിക്കൽ ഡയറക്ടർ കൂടിയായ ശ്രീ. ക്ളെയൊഫാസ് അലക്‌സും അറിയിച്ചു.