കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ നെയ്യാറ്റിൻകര ലത്തീൻ രൂപതാ സമിതി നെയ്യാറ്റിൻകര ബിഷപസ് ഹൗസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ രൂപതാ വികാരി ജനറൽ മോൺ. ഡോ. ജി.ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം രൂപത ചാൻസലർ മോൺ. ജോസ് നവാസ് ഉദ്‌ഘാടനം ചെയ്തു. ഹത്രാസ് കുടുംബത്തിന് നീതി ഉറപ്പു വരുത്തുന്നതിനു വേണ്ടിയും, ഫാ. സ്റ്റാൻസ് സ്വാമിയേ അന്യായമായ തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയും കെഎൽസിഎ പുനലൂർ രൂപതാ സമിതിയുടെ നേതൃത്വത്തിൽ ചാരുംമൂട് ടൗണിൽ പ്രതിഷേധ നിൽപ് സമരം സംഘടിപ്പിച്ചു. ചാരുംമൂട് ഫൊറോനാ വികാരി റവ. ഫാ. ജോയി സാമുവൽ ഉദഘാടനം ചെയ്തു.