തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പുതുതായി രൂപം നൽകിയ ഹെറിറ്റേജ് കമ്മിഷനും മീഡിയ കമ്മീഷനും ഒരുമിച്ച് സംഘടിപ്പിച്ച ചരിത്ര ക്വിസ്സിന്റെ സമ്മാനം വിതരണം നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത യുടെയും ഭാരത-കേരള സഭയുടെയും പൊതുവായ ചരിത്രവും പാരമ്പര്യവും ചർച്ചാവിഷയമായ ക്വിസ് കഴിഞ്ഞമാസമാണ് ഹെറിറ്റേജ്-മീഡിയ കമ്മീഷനുകൾ ചേർന്ന് സംഘടിപ്പിച്ചത്. ഓൺലൈൻ വഴിയുള്ള ചരിത്രക്വിസ്സിനു കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ വ്യാപകമായ പങ്കാളിത്തമാണ് ലഭിച്ചത്.
എല്ലാ ദിവസവും, ചരിത്ര ക്വിസ്സിൽ പങ്കെടുത്തു ആദ്യ സ്ഥാനങ്ങളിൽ എത്തിയവർക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണം ആണ് നടത്തിയത്. നേരിട്ട് വന്നു സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇടവക വികാരിമാർ വഴി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം തുടർന്ന് നടത്തുമെന്നും ഹെറിറ്റേജ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സിൽവസ്റ്റർ കുരിശ് അറിയിച്ചു. ഫാ. പങ്കരേഷ്യസ്, ഫാ. ജേക്കബ് സ്റ്റെല്ലസ്, ഫാ. റോഷൻ, ഫാ. ദീപക്, ചരിത്രകാരനായ ശ്രി. ഇഗ്നേഷ്യസ് തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.