തിരുവനന്തപുരം അതിരൂപതയിൽ കഴിഞ്ഞ കുറേ മാസങ്ങളായി കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മുടങ്ങിക്കിടന്നിരുന്ന വിവാഹ ഒരുക്ക സെമിനാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പുനരാരംഭിക്കുന്നു. ഇപ്രാവശ്യം 3 കേന്ദ്രങ്ങളിലായി ദ്വിദിന സെമിനാറുകൾ ആയിട്ടായിരിക്കും നടത്തുക. ഓരോ ദിവസവും രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു വൈകുന്നേരം അഞ്ചുമണിയോടുകൂടി തീരുന്ന തരത്തിലായിരിക്കും. രാത്രിയിൽ താമസിക്കുന്ന ഇപ്പോഴുള്ള രീതി ഉണ്ടാവില്ല. സെപ്റ്റംബർ മാസത്തിൽ 22, 23 തീയതികളിൽ വെള്ളയമ്പലം ആനിമേഷൻ സെൻററിൽ വച്ചും, 25, 26 തീയതികളിൽ കൊച്ചുപള്ളി മഡോണ സെന്ററിൽ വെച്ചും, 29, 30 തീയതികളിൽ കഴക്കൂട്ടം അനുഗ്രഹ ഭവനിൽ വച്ചുമായിരിക്കും സെമിനാറുകൾ നടത്തപ്പെടുക. കഴിഞ്ഞാ വർഷം മാർച്ച് മുതൽ സെപ്റ്റംബർ വരെ രജിസ്റ്റർ ചെയ്തവരെ മുൻഗണനാക്രമത്തിൽ കുടുംമ്പ ശുശ്രൂഷയിൽ നിന്നും നേരിട്ടു ബന്ധപ്പെടുകയും, സെമിനാറിന് ക്ഷണിക്കുകയും ചെയ്യും.
തുടർന്നുള്ള സെമിനാറുകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് രൂപതാ ഡയറക്ടർ ഫാദർ ജോൺ എ. ആർ. അറിയിച്ചു

