കടൽ കരയെ വിഴുങ്ങികൊണ്ടിരിക്കുമ്പോള്‍, മത്സ്യത്തൊഴിലാളികൾ സങ്കടത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴുകയാണ്. ഈ അവസരത്തിൽ തീരദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
കാർമ്മൽഗിരി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കേരള തീരദേശത്തെക്കുറിച്ച് ഒരു പഠനശിബിരം നടത്താനൊരുങ്ങുകയാണ്. കേന്ദ്ര തീരനിയന്ത്രണ വിജ്ഞാപനവും കേരള തീരദേശ ജനതയും എന്ന വിഷയത്തെക്കുറിച്ച് അഡ്വാ. ഷെറി തോമസ്, കേരള തീരദേശ ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെക്കുറിച്ച് ശ്രീമതി. സിന്ദു നെപ്പോളിയൻ, കേരള തീരദേശ ജനത ഒരു ഭാവിവീക്ഷണം എന്ന വിഷയത്തെക്കുറിച്ച് ഡോ. ജോൺസൺ ജാമറ്റും സംസാരിക്കുന്നു. സെപ്തംബർ 20ന് ഞായറാഴ്ച 4:00 മുതൽ 6:00 വരെ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം വഴിയാണ് പഠനശിബിരം നടക്കുന്നത്. പഠനശിബിരത്തിൽ പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കുമായി താഴെ നൽകിയിരിക്കുന്ന ചിത്രത്തിലെ അഡ്രസ്സിൽ ബന്ധപ്പെടുക.
മൺമറഞ്ഞു പോകുന്ന തീരദേശ സംസ്കൃതിയുടെ പൊരുൾ തേടിയുള്ള പുതിയ പുറപ്പാട്ടിനായി നമുക്ക് അണിചേരാം.
തീരദേശ സംരക്ഷണത്തിനായി കൈകോർക്കാം.