തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ള 28 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, കാസർഗോഡ്, തൃശൂർ ജില്ലകളിൽ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട്ട് , ഇടുക്കി ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
204 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 112 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്നും 24 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നും 19 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നും 18 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 14 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നും 9 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നും 8 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നും 5 പേരുടെയും, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ നിന്നും 4 പേരുടെവീതവും, കാസറഗോഡ് ജില്ലയില്‍ നിന്നും 3 പേരുടെയും പരിശോധനഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
നിലവില്‍ 3099 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 184112 പേർ നിരീക്ഷണത്തിലാണ് .
ഇവരില്‍ 180595 പേർ വീട്/ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന്‍, 3517 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സാമ്പിള്‍ പരിശോധന
ഇതുവരെ 226868 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍,റിപീറ്റ് സാമ്പിള്‍, ഓഗ്മെന്റെഡ് ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 4525 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇത് കൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകർ, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 70122 സാമ്പിളുകൾ ശേഖരിച്ചതിൽ 66132 സാമ്പിളുകൾ നെഗറ്റീവ് ആയി.