സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യസര്‍വ്വീസുകള്‍ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളില്‍ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നല്‍കി. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൂര്‍ണ്ണമായ ഇളവ് നല്‍കിയിട്ട് ഞായറാഴ്ച മാത്രം സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഉള്ള ഇളവുകള്‍ ഞായറാഴ്ചകളിലും ഉണ്ടാകും. കടമ്പോളങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്‍ന്‍മെന്‍റ് സോണുകളിലും കര്‍ശനമായ നിയന്ത്രങ്ങള്‍ തുടരും.