തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കണ്ടയിൻമെന്റ് സോണുകളിലേക്ക് കടന്നു വരുന്ന വഴികളായ മണക്കാട് ജംഗ്ഷൻ, ബണ്ട് റോഡ്, മണക്കാട് കുലക്കട റോഡ്, മണക്കാട്-ആറ്റുകാൽ റോഡ്, മണക്കാട് വലിയപള്ളി ജംഗ്ഷൻ, ബണ്ട് റോഡ്-പടശേരി ഭാഗം, മരുതൂർകടവ് പാലം, കൊഞ്ചിറവിള ക്ഷേത്രം റോഡ്, കല്ലടിമുഖം പാലം, രാജീവ്ഗാന്ധി വായനശാല ജംഗ്ഷൻ, കുര്യാത്തി റോഡ്, കുര്യാത്തി അമ്മൻകോവിൽ ഡ്രൈവിംഗ് സ്കൂൾ ജംഗ്ഷൻ, കുര്യാത്തി എൽ പി എസ് റോഡ്, കാർത്തിക നഗർ റോഡ് 1, 2 , കരമന കാലടി തളിയിൽ റോഡ്, കാലടി സോമൻനഗർ എന്നീ സ്ഥലങ്ങളിൽ പോലീസ് ബാരിക്കേഡ് വച്ച് അടച്ച് നിരീക്ഷണം നടത്തി വരുന്നത്.അമ്പലത്തറ-കിഴക്കേകോട്ട,
മരുതൂർകടവ് -കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമരിചന്ത, അമ്പലത്തറ തുടങ്ങിയ കണ്ടെയിൻമെന്റ് സോണുകളിലേക്കുള്ള റോഡുകൾ നാളെ മുതൽ അടച്ചിടും.
മെഡിക്കൽ സ്റ്റോറുകളും മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഒഴികെ എല്ലാ കടകളും ഈ സോണിൽ അടച്ചിടണം. വാഹനങ്ങൾക്കും ആളുകൾക്കും കണ്ടയിൻമെൻറ് സോണിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് കേന്ദ്രങ്ങൾ വഴി മാത്രമേ യാത്ര അനുവദിക്കൂ. മണക്കാട്-കുലക്കട റോഡ്, മണക്കാട് മഹാറാണി ജംഗ്ഷൻ, മരുതൂർകടവ് പാലം, കരമന-കാലടി തളിയിൽ റോഡ് എന്നീ സ്ഥലങ്ങളാണ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ. പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണമെന്നും വിലക്കു ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.