തിരുവനന്തപുരം: ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത വേനൽ മഴയക്കു മുൻപെത്തിയ ഇടിമിന്നലിലാണ് പള്ളിക്ക് പുറകിലെ കുരിശും ഗോപുരവും തകർന്നുവീണത്. പള്ളിക്കുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും, സിസിടിവി ക്യാമറയും, ലൈറ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഇടവക വികാരി ഫാദർ ജെറോം റോസ് പി. അറിയിച്ചു. പള്ളിക്ക് സമീപം നിൽക്കുകയായിരുന്ന നാലോളം പേരുടെ സമീപത്തേക്ക് ആണ് കുരിശും ഗോപുര ഭാഗങ്ങളും അടർന്നു വീണതെങ്കിലും പരിക്കേൽക്കാതെ ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.