ലോക പുസ്തക ദിനം എന്ന ആശയം ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത് സ്പെയിനിലെ പുസ്തക കച്ചവടക്കാരായിരുന്നു. പ്രശസ്ത എഴുത്തുകാരനായ മിഖായേൽ ഡിസെർവാന്റസിന്റെ ചരമദിനമാണ് ഏപ്രിൽ23.
പിന്നിട് യുനെസ്കോ1995ൽ ഏപ്രിൽ 23 ലോക പുസ്തക ദിനമായി പ്രഖ്യാപിച്ചു. കാരണം വില്യം ഷേക്സ്പിയറിന്റെയും ഇൻകാ ഗാർസിലാസോഡി ലവേഗയുടേയും വില്യം വേഡ്സ്‌വർതിന്റെയും ചരമദിനവും അനേകം എഴുത്തുകാരുടെയും ജന്മദിനവും ഏപ്രിൽ 23ന് തന്നെ.
അക്ഷരങ്ങൾ കൊണ്ട് അറിവ് എന്നതിലുപരി പലർക്കും അന്നവും നൽകുന്നത് പുസ്തകങ്ങൾ ആണ്. കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ഓർമിക്കാം “വായിച്ചാല്‍ വളരും വായിച്ചില്ലേലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും.” വായനക്ക് ലോക്ക് ഡൗണില്ല.