ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജിയാണ് പെരിയാറിൽ മുങ്ങി മരിച്ചത്. മാർച്ച് 8നു വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്.
മൃതദേഹം കണ്ടെത്തി ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. കൊല്ലം രൂപതയിലെ വലിയ പെരുമ്പുഴ മാവേലിക്കര ഇടവകംഗമാണ് സെമിനാരി വിദ്യാർത്ഥി. മാതാപിതാക്കന്മാരുടെ ഏകമകനാണ്.