സാമൂഹിക മാധ്യമങ്ങളിൽ ക്രൈസ്തവ സഭയെക്കുറിച്ചും കത്തോലിക്കാ സഭയിലെ തരംതിരിവുകളേകുറിച്ചും അസമത്വങ്ങളെ കുറിച്ചും ശ്രീ.ക്ലിന്റൺ സി ഡാമിയൻ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു.
ഒന്നാം ഗ്രേഡ് …. രണ്ടാം ഗ്രേഡ് ….. മൂന്നാം ഗ്രേഡ് ക്രിസ്ത്യാനികളുണ്ടോ……
അതിലുപരി കത്തോലിക്കരുണ്ടോ…….
ഇല്ലെന്ന് വിശ്വസിക്കുന്നു……..
പക്ഷേ ചില അനുഭവങ്ങൾ ചിലരുടെ ഉള്ളിലിരുപ്പ് വാക്കുകളായും പ്രവൃത്തികളായും കാട്ടി തന്നിട്ടുണ്ട്………
ക്രിസ്തുവിനെക്കാൾ ഏറ്റവും വലിയ ക്രിസ്ത്യാനികളെ………..
പു.ക്രിയെന്നും മറ്റു പലതെന്നും ഗ്രേഡ് തിരിച്ച് നിർത്തി തങ്ങളുടെ പ്രവർത്തനങ്ങളിലും ശൈലികളിലും വാക്കുകളിലും വിവേചനങ്ങളുടെ അതിർത്തികൾ തീർക്കുന്നവരെ അറിയാം………
ചിലപ്പോൾ മറ്റുള്ളവരെപ്പറ്റി അല്ലെങ്കിൽ ഞാൻ തന്നെ അവരുടെ മഹിമ പറച്ചിലിന് മുൻപിൽ ഇരയായിട്ടുണ്ട്……
അപ്പോഴൊക്കെ മനസ്സിലേയ്ക്ക് വന്നത് നിങ്ങൾ ലോകമെങ്ങും പോയി സർവ്വ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ എന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ്…….
അവിടെ വർഗ്ഗം, നിറം , കുടുംബമഹിമ ,പാരമ്പര്യം എന്നിങ്ങനെ
നോക്കാതെ ഗലീലിയ തടാകത്തിൽ മീൻ പിടിക്കുന്നവൻ തൊട്ട് ചുങ്കക്കാരനെ വരെ കൂടെ കൂട്ടി ക്രിസ്തു നടന്നതും………
അതിലുപരി പൗലോസ് അപ്പോസ്തലൻ
ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു
“യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്.”
ഗലാത്തിയാ 3 : 28
ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്?
1 കോറിന്തോസ് 3 : 4
കൂടാതെ പത്രോസിന്റെ പിൻഗാമി അണിയുന്ന മോതിരം തന്നെ വലിയ മുക്കുവന്റെ മോതിരം Fisherman Ring
എന്നാണ് അറിയപ്പെടുന്നത്………..
എന്തുകൊണ്ട് ഇങ്ങനെ എഴുതുന്നു എന്ന് പലർക്കും തോന്നിയേക്കാം……..
ഒത്തിരി പേർ പലയിടങ്ങളിൽ എന്നോട് സംവദിച്ച വിഷയമാണ്……….
ഇന്നലെയും ഒരാൾ സങ്കടപൂർവ്വം പറഞ്ഞിരുന്നു…………
നോമ്പ് കാലമാണ്……………
തിരുത്തലിന്റെ കാലം…………….
നോമ്പിലെ വർജ്ജനങ്ങളൊക്കെ തീർക്കുമ്പോഴും സ്വന്തം ഇടവകയിലൊരു കുടുംബം ഒരു നേരത്തെ ആഹാരത്തിനായി ദുരിതം പേറുന്നുണ്ടെങ്കിൽ ഓർക്കുക ഒരിക്കൽ ഒരു കുടുംബം തല ചായ്ക്കാൻ ഒരു ഇടം തേടി അലഞ്ഞിരുന്നു……….
അന്ന് അവർ കാലിത്തൊഴുത്താണ് കണ്ടെത്തിയതും……….
ആ കുടുംബത്തെ തിരുക്കുടുംബമെന്നു വിളിച്ചു………
നോമ്പുകാലഘട്ടത്തിൽ നമ്മുക്കിടയിൽ പലതരത്തിൽ വിവേചനങ്ങൾ തീർക്കുന്നവരും ഞാൻ എന്തോ ആണെന്ന ചിന്തയിൽ ആ ഭാവം പേറി ക്രിസ്തുവിനെക്കാൾ വലിയവരാണെന്ന തരത്തിൽ ജീവിക്കുന്നവരുടെ കാലുകൾ കഴുകപ്പെടണം……….
എന്നിട്ടും ഉള്ളിൽ ഒരു മാറ്റവുമില്ലെങ്കിൽ
അവരോട് പറയാൻ ഇത്ര മാത്രമേയുള്ളു……….
നിങ്ങളിൽ നിന്ന് ക്രിസ്തു ഏറെ അകലെയാണ്……………