കിരാത്തൂർ: തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന ബോധവതകരണ ക്ലാസ് നടത്തി. എൻട്രൻസ് പരീക്ഷകളിൽ മെറിറ്റിൽ അഡ്മിഷൻ നേടുക, അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ടിത കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യംവച്ചത്. കിരാത്തൂർ ഫെറോന സെന്ററിൽ ജനുവരി 17 ശനിയാഴ്ച നടന്ന ക്ലാസിന് മരിയൻ എഞ്ചിനീയറിങ് കോളേജിലെ അധ്യാപകരായ മനോജ്, അംജിത്, രാജേഷ് എന്നിവർ നേതൃത്വം നൽകി. ഫെറോന കോർഡിനേറ്റർ ഫാ. പ്രതീപ് ജോസഫ്, ആനിമേറ്റർ മേരി ത്രേസ്യ മൊറൈസ് എന്നിവർ സന്നിഹിതരായിരുന്നു.

