കൊച്ചുതോപ്പ്: കൊച്ചുതോപ്പ് ഫാത്തിമ മാതാ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ “ഹൗ ടു ഫേസ് എക്സാം” പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോയി ജോൺ ക്ലാസിന് നേതൃത്വം നൽകി. ലക്ഷ്യബോധത്തോടെയുള്ള പഠനം, പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട വിധം, പഠനത്തിന് സഹായകമാകുന്ന ഘടകങ്ങൾ, പരീക്ഷ ടിപ്പുകൾ, ഭക്ഷണക്രമം എന്നിവ ക്ലാസിൽ വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി അഖില കലിസ്റ്റ് സ്വാഗതവും, സ്റ്റെഫി ബാബു നന്ദിയും പറഞ്ഞു. ഇടവക വികാരി ഫാ. ബിജിൻ ബെസ്‌ലി, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ, എന്നിവർ ക്ലാസ്സിൽ സന്നിഹിതരായിരുന്നു. മതബോധന സമിതി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.
