വേളി: വേളി ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ SSLC, പ്ലസ് വൺ പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ‘ഹൗ ടു ഫേസ് എക്സാം’ പരീക്ഷ മുന്നൊരുക്ക ക്ലാസ്സ് നടത്തി. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ഹെർമീന സേവ്യർ ക്ലാസിന് നേതൃത്വം നൽകി. ലക്ഷ്യബോധത്തോടെയുള്ള പഠനം, പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട വിധം, പഠനത്തിന് സഹായകമാകുന്ന ഘടകങ്ങൾ, പരീക്ഷ ടിപ്പുകൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. പ്രസ്തുത ക്ലാസ്സിൽ ഇടവക സഹവികാരി ഫാ. ടിനു ആൽബിൻ, സിസ്റ്റർ റെജീന, ഫെറോന ആനിമേറ്റർ, ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ മറിയം സ്വാഗതവും സെക്രട്ടറി ജമീല നന്ദിയും പറഞ്ഞു.

