പരുത്തിയൂർ: പരുത്തിയൂർ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ SSLC പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂടിവരവ് നടത്തി. പരിപാടി ഇടവക വികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് ഉദ്ഘാടനം ചെയ്തു. ഗവ. വിമൻസ് കോളേജ് അസി. പ്രൊഫ. സജിൻ ആർ. എം, ഡോ. ഷിജി ഷെൽറ്റോ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരീക്ഷകളിൽ വിജയത്തിലേക്കുള്ള വഴി, സമയത്തിന്റെ ശരിയായ വിനിയോഗം, വിവിധ വിഷയങ്ങൾക്ക് നൽകേണ്ട പ്രാധാന്യം, പരീക്ഷ ടിപ്പുകൾ, മക്കളുടെ വിജയ വഴിയിൽ രക്ഷിതാക്കളുടെ കടമകൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ നേതൃത്വം നൽകി.

