വെട്ടുതുറ: ടേക്ക് – ഓഫ് 2025 പൊതുവിജ്ഞാന പരീക്ഷയിൽമികച്ച വിജയം നേടിയ വെട്ടുതുറ ഇടവകയിലെ കുട്ടികളെ ആദരിച്ചു. ജനുവരി 25 ഞായറാഴ്ച ജൂവന, ജുവൽ, ബ്രാസ്റ്റൺ, റയാൻ, ക്രിസ്റ്റ, ആൽവിൻ, ബലിറ്റ, വലെന്റീനാ എന്നിവർ ബിഷപ് ക്രിസ്തുദാസിൽ നിന്നും മൊമെന്റോ സ്വീകരിച്ചു. 2025 നവംബർ 9-ന് പൊതുവിജ്ഞാനത്തിൽ മികവ് പുലർത്താൻ പുതുക്കുറിച്ചി ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ 1500 ചോദ്യങ്ങളടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന് വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിലും മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഫൈനൽ മത്സരത്തിലും മികച്ച വിജയം കൈവരിച്ച വെട്ടുതുറയിലെ വിദ്യാർഥികളെയാണ് ഇടവക തിരുനാൾ ദിനത്തിൽ ആദരിച്ചത്.

