വലിയതുറ: വലിയതുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി 2024-2025 കാലയളവില്‍ പഠന-കലാ-കായിക മേഖലകളില്‍ മികച്ച വിജയം നേടിയ ഇടവകയിലെ വിദ്യാര്‍ഥികളെ ആദരിച്ചു. ജനുവരി 18 ഞായറാഴ്ച നടന്ന ചടങ്ങിൽ ഇടവക മധ്യസ്ഥന്റെ നാമധേയത്തിലുള്ള സെന്റ് ആന്റണിസ് സ്കോളര്‍ഷിപ്പ് & എന്‍ഡോവ്മെന്റ് അവാർഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. SSLC, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ വീതവും, സ്പോര്‍ട്സ് ഇനങ്ങളില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയവർക്ക് 5000 രൂപ വീതവും, മെറിറ്റ് സീറ്റില്‍ MBBS അഡ്മിഷൻ നേടിയ വിദ്യാര്‍ഥിക്ക് 20,000 രൂപയും നല്‍കി.


