വെട്ടുകാട്: വെട്ടുകാട് സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർമി വിഭാഗത്തിന്റെ കേരള എൻ.സി.സി സീനിയർ വിഭാഗം രൂപീകരിച്ചു. ജനുവരി 14 ബുധനാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.സി.സി ചീഫ് കേണൽ അരുൾ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ഉദ്ഘാടന ചടങ്ങിൽ വെട്ടുകാട് ഇടവക വികാരി റവ.ഡോ.എഡിസൺ വൈ എം അധ്യക്ഷനായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 25 പ്ലസ് വൺ വിദ്യാർഥികൾക്ക് കേണൽ അരുൺ തോമസ് നെയിം ബാഡ്ജ് നൽകി. പാരിഷ് കൗൺസിൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ കൺവീനർ എന്നിവർ പാരീഷ് കൗൺസിലിനെ പ്രതിനിധീകരിച്ച് ചടങ്ങിൻ എത്തിയിരുന്നു. എൻ.സി.സി കേഡറ്റുകൾക്ക് സുബൈദാർ ജോസഫ് സെബാസ്റ്റ്യൻ പരിശീലനം നൽകി.


