കേരളത്തിലെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി ലത്തീൻ കത്തോലിക്കാ സമുദായത്തിന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പരഗണന നൽകണമെന്ന് എല്ലാ മുന്നണികളോടും തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യാൻ വെള്ളയമ്പലം ബിഷപ്‌സ് ഹൗസിൽ കൂടിയ യോഗത്തിൽ ചെയർമാൻ മോൺ. യൂജിൻ എച്ച് പേരേര അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫാ. ഡോ. ലോറൻസ് കുലാസ്, കൺവീനർ ശ്രീ. പ്ലാസിഡ് ഗ്രിഗറി, ഫാ. ബിഡ് മനോജ്, ഫാ. ഡാർവിൻ, ശ്രീമതി ജോളി പത്രോസ്, ശ്രീ. ആന്റണി ആൽബർട്ട്, ശ്രീ. പാട്രിക് മൈക്കൾ, ശ്രീമതി ലീജ സ്റ്റീഫൻ, ശ്രീമതി വിമല സ്റ്റാൻലി, ശീമതി ചാർലറ്റ് ബോബൻ എന്നവർ പ്രസംഗിച്ചു.

