കരുംകുളം: പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷസമിതിയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷ നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയിൽ വിവിധ മത്സരങ്ങൾ നടത്തി. ഉപന്യാസം, പ്രസംഗം, അഭിമുഖം എന്നീ മത്സരങ്ങളാണ് ഇംഗ്ലീഷ് ഭാഷയിൽ നടത്തിയത്. ജനുവരി 10 ശനിയാഴ്ച കരുംകുളം സൗഹൃദം ഹാളിൽവച്ച് നടന്ന പരിപാടിയിൽ UP, HS, HSS എന്നീ വിഭാഗങ്ങളിലായി 40 വിദ്യാർഥികൾ പങ്കെടുത്തു. പുല്ലുവിള, പുതിയതുറ, കൊല്ലംകോട്, കൊച്ചുപള്ളി എന്നീ ഇടവകകളിലെ വിദ്യാർഥികൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നൽകി. മത്സരങ്ങൾക്ക് നികിൽ, ജോൺ ജോയ്, പ്രദീപ് എന്നിവർ വിധികർത്താക്കളായിരുന്നു. കോഡിനേറ്റർ ഫാ. ഫ്രഡി ജോയി, ആനിമേറ്റർ മേരി ത്രേസ്യ മൊറൈസ്, സമിതി അംഗങ്ങൾ തുടങ്ങിയവർ സനിഹിതരായിരുന്നു.
