കഴക്കൂട്ടം ഫൊറോന: കഴക്കൂട്ടം ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ മഹാ ജൂബിലിയോടനുബന്ധിച്ച് TALENT -2026 ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനുവരി 11 ഞായറാഴ്ച സെൻറ് ജോസഫ് കഴക്കൂട്ടം ഇടവകയിൽവച്ച് നടന്ന TALENT -2026 ഫെറോന കൺവീനർ ഡിറ്റിൻ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
8, 9, 10,+1, +2എന്നീ ക്ലാസുകളിൽ നിന്നും ഓരോ വിദ്യാർത്ഥികൾ വീതം അഞ്ചു പേരടങ്ങുന്നവരാണ് ഈജിപ്ത്, കാന, ജെറുസലേം, ബത്ലഹേം, ഗലീലി എന്നീ പേരുകളിലാണ് മത്സരത്തിൽ പങ്കെടുത്തത്. ഫാത്തിമ മാതാ കഴക്കൂട്ടം ഒന്നാം സ്ഥാനവും, സെൻറ് ജോസഫ് കഴക്കൂട്ടം രണ്ടാം സ്ഥാനവും, ക്രൈസ്റ്റ് ദ കിംഗ് കാര്യവട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജോസഫ് സ്കൂൾ അധ്യാപകനായ ജോയ് ജോൺ ക്വിസ് മാസ്റ്ററായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. ലാസർ ബെനഡിക്ട്, ഫെറോന വികാരി ഫാ. റോബിൻസൺ, ആനിമേറ്റർ മെറീന, ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ്പരിപാടി സംഘടിപ്പിച്ചത്.

