വെള്ളയമ്പലം: കഴിഞ്ഞ 24 വർഷങ്ങൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന, തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിക്കുന്ന, ‘അദ്ധ്വാന’ സന്നദ്ധ സംഘടനയുടെ രജത ജൂബിലി വർഷം ജനുവരി പത്തിന് വെള്ളയമ്പലം ആനിമേഷൻ സെൻററിൽ വച്ച് മുൻ കേരള ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്‌തു. അദ്ധ്വാന വൈസ്-ചെയർപേഴ്സൺ പ്രതാപചന്ദ്രൻ കെ അധ്യക്ഷം വഹിച്ചു. ‘കേരളത്തിൽ സന്നദ്ധ സംഘടനകളുടെ ഇടം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സന്നദ്ധ സംഘടനകൾക്ക് പ്രവർത്തിക്കാൻ ഇപ്പോഴും ധാരാളം ഇടം കേരളത്തിൽ നിലനിൽക്കുന്നു എന്ന് എസ്. എം. വിജയാനന്ദ് പ്രസ്താവിച്ചു. മിത്രനികേതൻ ഡയറക്ടർ ഡോ. രഘു റാം ദാസ്, സഖി വിമൺ റിസോഴ്സ് സെന്ററിലെ മേഴ്‌സി അലക്സാണ്ടർ, പ്ലാനറ്റ് കേരള ഡയറക്ടർ ആന്റണി കുന്നത്ത്, ഡെയ്ൽ വ്യൂ ഡയറക്ടർ ഡിപിൻ ദാസ് എന്നിവർ സംസാരിച്ചു. മുൻ സി.ഡബ്ള്യു.സി. ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗം, നെയ്യാറ്റിൻകര രൂപതാ മുൻ വികാർ ജനറൽ ഫാ. ജി. ക്രിസ്തുദാസ് എന്നിവർ ആശംസകൾ നേർന്നു. അദ്ധ്വാന ചെയർപേഴ്സൺ അഡ്വ. മേരി ജോൺ ജെ മോഡറേറ്റർ ആയിരുന്നു. ഫാ. ജോയ് സാമുവേൽ സ്വാഗതവും അഡ്വ. രാഖി നന്ദിയും പറഞ്ഞു.

