പേട്ട: പേട്ട ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ നവോമി സംഗമം നടത്തി. നവംബർ 29 ശനിയാഴ്ച പേട്ട സെൻറ്. ആൻസ് ഫൊറാന ദേവാലയത്തിൽ വച്ചുനടന്ന സംഗമത്തിൽ ദിവ്യബലി, പൊതുസമ്മേളനം, മോട്ടിവേഷൻ ക്ലാസ് എന്നിവ നടന്നു. ഫൊറോന വികാരി ഫാ. റോഡ്രിഗസ് കുട്ടി ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. അതിരൂപത കുടുംബ കുടുംബ ശുശ്രൂഷ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. കിരൺ ലീൻ, ഫൊറോന വൈദിക കോ-ഓർഡിനേറ്റർ ഫാ. പ്രമോദ് എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്ക് നവോമി ഫോറം അംഗങ്ങളായ വിധവകൾ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം അതിരൂപത കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒറ്റപ്പെട്ടവരെയും ക്ലേശങ്ങൾ അനുഭവൈക്കുന്നവരെയും ചേർത്തുപിടിക്കുന്ന ദൈവസ്നേഹത്തിന്റെ മാതൃകകളാണ് കുടുംബശുശ്രൂഷ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. നവോമി ഫോറം പ്രസിഡൻറ് പ്രെക്സി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിദ്ധ മോട്ടിവേറ്റർ ഷാൽ സോമൻ ക്ലാസ് നയിച്ചു. ഫൊറോന കൺവീനർ യേശുദാസ് ഒലിവർ സ്വാഗതവും ആനിമേറ്റർ ആഗ്നസ് ബാബു നന്ദിയും പറഞ്ഞു.

