പുത്തൻതോപ്പ്: തിരുവനന്തപുരം അതിരൂപത പുതുക്കുറിച്ചി ഫെറോനയിലെ പുത്തൻതോപ്പ് ഇടവകയിൽ 2025 നവംബർ 17 മുതൽ 19 വരെ നടന്ന ഇടവക ധ്യാനത്തോടനുബന്ധിച്ച് വിശ്വാസികൾക്കായി കുടുംബപ്രേഷിത ശുശ്രൂഷ കൗൺസിലിംഗ് സേവനം ഒരുക്കി. ജീവിതത്തിലെ നിരാശകൾക്കിടയിലും പ്രതിസന്ധികളിലും പ്രത്യാശ കണ്ടെത്തി മുന്നേറാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഏഴ് കൗൺസിലേഴ്സ് പങ്കെടുത്തു . മൂന്ന് ദിവസങ്ങളിലായി ഏകദേശം 150 ഇടവകാംഗങ്ങൾ കൗൺസിലിംഗ് സേവനം പ്രയോജനപ്പെടുത്തി. ഇടവകയിലെ ആത്മീയ ജീവിതത്തെയും സമൂഹബന്ധങ്ങളെയും ശക്തിപ്പെടുത്താൻ ഒരു നേട്ടമായി കൗൺസിലിംഗ് ദിനങ്ങൾ മാറിയതായി സംഘാടകർ പറഞ്ഞു.

