നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ ബാലരാമപുരം വി. സെബസ്ത്യാനോസ് തീർഥാടന ദേവാലയം ഇനി ഇൻസ്റ്റാഗ്രാമിലും.2020 ഫെബ്രുവരി 9 ഞായറാഴ്ച വി. കുർബാനമധ്യേ ഇടവക വികാരി റവ. ഫാ. പയസ് ലോറൻസ് പ്രൊഫൈൽ ലോഗോ പ്രകാശനം ചെയ്തു. ബാലരാമപുരം ഇടവകയുടെ വളർച്ചക്കും പ്രശസ്തിക്കും മീഡിയ ടീം നടത്തുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ഇടവകയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയായ സെബാനോസ് മീഡിയ സെല്ലിന്റെ നേതൃത്വത്തിലാണ് പ്രൊഫൈലിന്റെ പ്രവർത്തനം. ബാലരാമപുരം ഇടവകയ്ക്ക് നിലവിലുള്ള ഫേസ്‌ബുക്ക് പേജ്, ഇടവക ഫേസ്‌ബുക്ക് ഗ്രൂപ്പ് എന്നിവയ്ക്ക് പുറമെയാണ് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ. ഇടവകതലത്തിൽ കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം എന്നതും ശ്രദ്ധേയമാണ്. ഇടവകയുടെ വാർത്തകളും വിശേഷങ്ങളും കത്തോലിക്കാ സഭാസംബന്ധമായ കാര്യങ്ങളും പ്രൊഫൈലിൽ ഉണ്ടാകും.2019 ഓഗസ്റ്റ് 11ന് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത സെബാനോസ് പാരിഷ് മീഡിയ സെൽ, നെയ്യാറ്റിൻകര രൂപതയിലെ ആദ്യത്തെ ഇടവക നവമാധ്യമ കൂട്ടായ്മയാണ്.