വലിയതുറ: വലിയതുറ ഫൊറോനയിൽ പ്രത്യാശയുടെ ജൂബിലി സന്ദേശം ഉൾക്കൊണ്ട് അൽമായ ശുശ്രൂഷ വിവിധ ഭക്ത സംഘടനകളുടെയും, ബി.സി.സി സമിതിയുടെയും സംയുക്ത സംഗമം നടത്തി. ബിസിസി വൈദിക കോഡിനേറ്റർ ഫാ. ജോസഫ് ബാസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് സന്ദേശം നൽകി. ഫൊറോന അൽമായ ശുശ്രൂഷ വൈദിക കോർഡിനേറ്റർ ഫാ. ടോണി ഹാംലറ്റ് ജൂബിലി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വിവിധ ഭക്ത സംഘടന പ്രതിനിധികൾ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ശ്രീ സാംസൺ സ്വാഗതവും ശ്രീമതി ജെയിൻ നന്ദിയും അർപ്പിച്ചു. സംഗമത്തിൽ പങ്കെടുത്ത 500ലധികം അംഗങ്ങൾക്ക് വിശുദ്ധ വസ്തുക്കൾ നൽകി. വിവിധ ഇടവകകൾ വൈവിധ്യമാർന്ന കലാപരിപാടികളും അവതരിപ്പിച്ചു. ഫൊറോന അൽമായ ശുശ്രൂഷ ആനിമേറ്റർ ലിസിയും, ബിസിസി ഫെറോന സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ജീന ജോസഫും പരിപാടികൾക്ക് ഒരുക്കങ്ങൾ നടത്തി.